തൃശൂർ: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ ഇന്ത്യൻ ഡെലിഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായി സിസ്റ്റർ ശാലിൻ തളിയനെ തെരഞ്ഞെടുത്തു.
അങ്കമാലി മൂക്കന്നൂർ പരേതനായ തളിയൻ ജോസിന്റെയും മേരിയുടെയും മകളാണ്. ഇരിങ്ങാലക്കുട രൂപതയിലെ ഊരകം കോണ്‍വന്റിലെ മദർ സുപ്പീരിയറായിരുന്നു.
കൗണ്‍സിലർമാരായി സിസ്റ്റർ സിൽവിയ കുറ്റിക്കാടൻ (വിദ്യാഭ്യാസം), സിസ്റ്റർ റോസ് മരിയ (മിഷൻ പ്രവർത്തനം),സിസ്റ്റർ ട്രീസ ആളൂക്കാരൻ (ദൈവവിളി) എന്നിവരെയും തെരഞ്ഞെടുത്തു.